റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈയിലെ ഹോട്ടലില്‍ 3 പേര്‍ വെന്ത് മരിച്ചു

August 28, 2023 - 11:28 am

മുംബൈ: സാന്താക്രൂസ് ഈസ്റ്റിലെ ഹോട്ടലില്‍ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. പരുക്കേറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ഹോട്ടല്‍ ഗാലക്സിയിലാണ് തീപ്പിടുത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങള്‍ തീ അണച്ചു.രൂപാല്‍ കഞ്ചി (25), കിഷന്‍ (28), കാന്തിലാല്‍ ഗോര്‍ധന്‍ വാര (48) എന്നിവരാണ് മരിച്ചത്. ആല്‍ഫ വഖാരിയ (19), മഞ്ജുള വഖാരിയ (49) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സതേടിയത്പ്രഭാത് കോളനിയിലെ ഗ്രൗണ്ട് പ്ലസ് ഫോര്‍ ഗാലക്‌സി ഹോട്ടലിന്റെ മൂന്നാം നിലയില്‍ ഉച്ചയ്ക്ക് 1.10 ന് ഉണ്ടായ തീപ്പിടുത്തത്തില്‍ ഇലക്ട്രിക് വയറിംഗ്, പവര്‍ ഇന്‍സ്റ്റാളേഷനുകള്‍, എയര്‍ കണ്ടീഷനിംഗ്, കര്‍ട്ടനുകള്‍, മെത്തകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ കത്തിനശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *