റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

August 25, 2023 - 2:16 pm

തെലങ്കാന: വിവാഹം കഴിക്കാൻ പെൺകുട്ടിയെ കണ്ടെത്തി നൽകാത്തതിൽ രോഷാകുലനായി മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. 45കാരിയായ മാതാവാണ് കൊല്ലപ്പെട്ടത്. തെലങ്കാല ബന്ദ മൈലാറാം ഗ്രാമത്തിൽ 2023 ഓ​ഗസ്റ്റ് 24 ന് ദിവസം രാത്രിയാണ് സംഭവം.

കല്ലുകൊണ്ട് അടിച്ചാണ് മാതാവിനെ കൊലപ്പെടുത്തിയത്. പിന്നീട് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കഴുത്തറുക്കുകയും കാലുകൾ മുറിച്ചുമാറ്റുകയും ചെയ്തു. യുവാവിനൊപ്പം കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ത്രീയുടെ മകൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതികൾ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *