റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

11 വയസ്സുകാരനു നേരെ ലൈംഗിക അതിക്രമം: തിരൂരിൽ ടെയ്‌ലർ പിടിയിൽ

August 24, 2023 - 5:00 pm

തിരൂർ: സ്കൂൾ വിദ്യാർഥിയായ 11 വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ടെയ്‌ലറെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് ബീരാഞ്ചിറ ചാന്തിരുത്തി അയൂബ് (53) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച തുണി തയ്ക്കാനായി പ്രതിയുടെ കടയിൽ എത്തിയ കുട്ടിയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു. കുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു.

പൊലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞ് സ്ഥലത്തു നിന്നു കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. തിരൂർ ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്ഐ പ്രദീപ്കുമാർ, സീനിയർ സിപിഒ കെ.കെ. ഷിജിത്ത്, സിപിഒമാരായ അക്ബർ, പ്രിയങ്ക എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *