റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാജ്‌പേയ് പാര്‍ക്കിന്റെ പേരുമാറ്റാനുള്ളനീക്കം തടഞ്ഞ് നിതീഷ്‌കുമാര്‍

August 22, 2023 - 6:34 pm

പട്ന: പട്നയിലെ അടല്‍ ബിഹാരി വാജ്‌പേയ് പാര്‍ക്കിന്റെ പേരു മാറ്റാനുള്ള ആര്‍.ജെ.ഡി മന്ത്രിയുടെ നീക്കം തടഞ്ഞ് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. വാജ്‌പേയ് പാര്‍ക്കിന്റെ പേര് ‘കോക്കനട്ട് പാര്‍ക്ക്’ എന്നാക്കി
വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയും ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ് ആണ് വിവാദത്തിനു തുടക്കമിട്ടത്.
കങ്കര്‍ബാഗില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്കിന്റെ പേര് മുമ്പ് ‘കോക്കനട്ട് പാര്‍ക്ക്’ എന്നായിരുന്നു. 2018ല്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മരണശേഷം ഇത് ‘അടല്‍ ബിഹാരി വാജ്‌പേയി’ പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. പെരുമാറ്റം ബിഹാറില്‍ പുതിയ രാഷ്ട്രീയ പോരാട്ടത്തിനു തുടക്കമിട്ടിരിരുന്നു. വനം-പരിസ്ഥിതി വകുപ്പ് മന്ത്രി തേജ് പ്രതാപിന്റെ തീരുമാനത്തിനെതിരേ ബിജെപി ആഞ്ഞടിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണിതെന്ന് ബിജെപി പ്രതികരിച്ചു. ഒരു വശത്ത് നിതീഷ് കുമാര്‍ വാജ്‌പേയിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുമ്പോള്‍, മറുവശത്ത് അദ്ദേഹത്തിന്റെ മന്ത്രി തേജ് പ്രതാപ് വാജ്‌പേയ് പാര്‍ക്കിന്റെ പേര് മാറ്റുകയാണെന്ന് ബിജെപി വക്താവ് അരവിന്ദ് കുമാര്‍ സിംഗ് കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ പുനര്‍നാമകരണം ചെയ്തിട്ടും പാര്‍ക്കിന്റെ ബോര്‍ഡുകളില്‍ പേര് മാറ്റിയിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *