എറണാകുളം: ഇലഞ്ഞിയിൽ പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പ്രതി തൂങ്ങിമരിച്ചു. പെൺകുട്ടിയുടെ അച്ഛൻറെ സഹോദരനാണ് ജീവനൊടുക്കിയത്. തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ പ്രതിയുടെ മൃതതേഹം കണ്ടെത്തുകയായിരുന്നു. 2023 ഓഗസ്റ്റ് 19 നാണ് സംഭവം.
2022 ലാണ് അച്ഛൻറെ സഹോദരനെതിരെ പെൺകുട്ടി പോക്സോ പരാതി നൽകിയത്. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.



