ഓണത്തിനോടനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടില്ലെങ്കില്‍ മലയാളികള്‍ നാട്ടിലെത്താൻ പാടുപെടും.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് ആറ് സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ ഇതു പര്യാപ്തമല്ല. ഇതില്‍ ചെന്നൈ ട്രെയിനിന് മാത്രമാണ് തിരൂരില്‍ സ്റ്റോപ്പുള്ളത്. മറ്റ് ട്രെയിനുകളെല്ലാം പാലക്കാട് ജംഗ്ഷൻ വഴിയാണ് യാത്ര.
ട്രെയിൻ നമ്ബര്‍ 06041 താംബരം – മംഗളൂരു ഫെസ്റ്റിവല്‍ സ്‌പെഷല്‍ 22, 29 തിയതികളിലും സെപ്തംബര്‍ അഞ്ചിനും ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് പുലര്‍ച്ചെ 1.40ന് തിരൂരിലെത്തും. ഈ ട്രെയിനില്‍ ടിക്കറ്റുണ്ട്. എന്നാല്‍ തിരുവോണത്തോട് അനുബന്ധിച്ച് നാട്ടിലെത്താനാണ് മിക്കവരും ശ്രമിക്കുക എന്നതിനാല്‍ പ്രതിദിന ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. മലയാളികള്‍ ഏറെയുള്ള ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചില്ലെങ്കില്‍ കൊള്ള നിരക്കുള്ള വിമാന, ബസ് സര്‍വീസുകളെ ആശ്രയിക്കാൻ യാത്രക്കാര്‍ നിര്‍ബന്ധിതരാവും




