റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാലിശ്ശേരിയിൽ ബൈക്കിൽ നിന്ന് തെറിച്ചു വീണു കൂറ്റനാട് സ്വദേശിക്ക് ദാരുണാന്ത്യം

August 18, 2023 - 5:34 am

ചാലിശ്ശേരിയിൽ ബൈക്കിൽ നിന്ന് തെറിച്ചു വീണു കൂറ്റനാട് സ്വദേശിക്ക് ദാരുണാന്ത്യം

ചാലിശ്ശേരിയിൽ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് കൂറ്റനാട് സ്വദേശി മരിച്ചു.കൂറ്റനാട് ആമക്കാവ് സ്വദേശി പയ്യ പുറത്ത് വീട്ടിൽ അഹമ്മദ് കോയ(68) ആണ് മരിച്ചത്‌.വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.സുഹൃത്തുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന അഹമ്മദ് കോയ മട്ടിച്ചോട് മൈലാടിക്കുന്ന് റോഡിൽനിന്ന്,പട്ടാമ്പി-ഗുരുവായൂർ സംസ്ഥാനപാതയിലേക്ക് എത്തിയ സമയം ചാലിശ്ശേരി കോൺഗ്രസ് പാർട്ടി ഓഫീസ് ഇന്ദിരാ ഭവന് എതിർവശം വെച്ച് ചെരിഞ്ഞു വീഴുകയും വീണ്ടും ഉയർത്തി ഓടിക്കാൻ കൊടുക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് മറികടന്ന്

എതിർവശത്തുള്ള പറമ്പിലേക്ക് മറിയുകയുമായിരുന്നു.അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയ ഇയാളെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചതിരിഞ്ഞ് 3 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു.ചാലിശ്ശേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചതിനുശേഷം, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്കബറടക്കം വെള്ളിയാഴ്ച കൂറ്റനാട് കേന്ദ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുന്നതാണ്.ഭാര്യ :റുഖിയ.മക്കൾ :

ഹസ്സൻ, ഹുസൈൻ, റഫീഖ്.മരുമക്കൾ :

സുഹറ,മിസിരിയ, ഷാഹിന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *