റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2024 ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ മത്സരിക്കുംമത്സരിക്കും

August 18, 2023 - 7:23 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ മത്സരിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. വാരണാസിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി താൽപര്യം പ്രകടിപ്പിച്ചാൽ എല്ലാ പാർട്ടി പ്രവർത്തകരും പ്രിയങ്കയുടെ വിജയത്തിനായി ശ്രമിക്കുമെന്നും അജയ് റായ് വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിൽ അന്തിമ തീരുമാനം കൈകൊള്ളേണ്ടത് ദേശീയ നേതൃത്വമാണ്.

2024 ഏപ്രിൽ, മെയ് മാസങ്ങളിലായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലും പ്രിയങ്കയും മത്സരത്തിനിറങ്ങിയാൽ ഉത്തർപ്രദേശിൽ ഇത്തവണ കടുത്ത പോരാട്ടമായിരിക്കും. 2019ൽ കോൺഗ്രസിന്റെ പരാമ്പരാഗത സീറ്റുകൾ അട്ടിമറിച്ചിരുന്നു. റായ്ബറേലിയിലും അട്ടിമറിക്കുമെന്ന തീരുമാനത്തിലുറച്ചാണ് ബിജെപി. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമറിനാണ് റായ്ബറേലിയുടെ ചുമതല നൽകിയിരിക്കുന്നത്. ഇതിനോടകം രണ്ട് തവണ നരേന്ദ്രസിങ് തോമർ മണ്ഡലത്തിലെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *