റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിനിൽ നിന്ന് വീണ് ചങ്ങരംകുളം സ്വദേശിയായ വീട്ടമ്മക്ക് ഗുരുതര പരിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന വീട്ടമ്മയുടെ രണ്ട് പാദങ്ങളും മുറിച്ച് മാറ്റി

August 10, 2023 - 7:35 pm

ചങ്ങരംകുളം:ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ചങ്ങരംകുളം സ്വദേശിയായ വീട്ടമ്മയുടെ രണ്ട് കാലുകളും മുറിച്ച് മാറ്റി.കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന ചങ്ങരംകുളം ആലംകോട് തച്ചുപറമ്പ് താമസിക്കുന്ന പാടത്ത് ചേക്കോടത്ത് സതിയുടെ കാലുകളാണ് മുട്ടിന് താഴെ മുറിച്ച് മാറ്റേണ്ടി വന്നത്.ബുധനാഴ്ച ഉച്ചയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വീട്ടമ്മ ട്രെയിനിൽ നീന്ന് വീണത്.വർഷങ്ങളായി വാത സമ്പന്ധമായ അസുഖത്തിന് ചികിത്സ നടത്തുന്ന സതി മകൻ അഭിലാഷിന് ഒപ്പമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണാൻ പോയത്.ഡോക്ടറെ കണ്ട് തിരിച്ച് കുറ്റിപ്പുറത്തേക്ക് ട്രെയിൻ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.ഇരുവരും ട്രെയിൻ മാറിക്കയറുകയായിരുന്നുഅഭിലാഷ് തിരിച്ചിറങ്ങിയെങ്കിലും സതി ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് മകൻ അഭിലാഷ് പറയുന്നു.ട്രെയിനിന് അടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ സതിയുടെ ഇരു പാദങ്ങളും ഭാഗികമായി അറ്റിരുന്നു.മറ്റു യാത്രക്കാർ ചേർന്ന് ട്രെയിൻ നിർത്തിച്ച് സതിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരു കാലുകളും മുട്ടിന് താഴെ മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.അസുഖത്തെ തുടർന്ന് കിടപ്പിലായ സതിയുടെ മാതാവും വിവിധ അസുഖങ്ങൾക്ക് ചികിത്സ തേടുന്ന സതിയുടെ മകൻ അഭിലാഷും അടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് താമസിച്ച് കൊണ്ടിരിക്കുന്നത്.ഉപജീവനത്തിന് പോലും വഴിയില്ലാതിരുന്ന കുടുംബത്തിൽ അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് മകൻ അഭിലാഷ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *