ന്യൂഡല്‍ഹി: വര്‍ഗീയകലാപമുണ്ടായ ഹരിയാനയിലെ നൂഹ് സന്ദര്‍ശിക്കാനെത്തിയ സി.പി.ഐ സംഘത്തെ പോലീസ് തടഞ്ഞു. നിരോധനാജ്ഞ തുടരുന്നതിനാല്‍ സന്ദര്‍ശനം അനുവദിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷമുണ്ടായ ബാദ്ഷാഹ്പുര്‍, സോഹ്്‌ന തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം നൂഹിലേക്കെത്തിയപ്പോഴായിരുന്നു പോലീസ് നടപടി.
രാജ്യസഭാംഗങ്ങളായ ബിനോയ് വിശ്വം, പി. സന്തോഷ് കുമാര്‍, എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍, സിപിഐ ഹരിയാന സെക്രട്ടറി ദരിയവ് സിങ് കശ്യപ് എന്നിവരുടെ സംഘമാണു സംഘര്‍ഷപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്.




