ന്യൂഡല്‍ഹി: സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസംഗത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ മിത്ത് വിവാദം കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം കേന്ദ്രകമ്മിറ്റിയുടെ മുമ്പില്‍ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ എച്ച്.കെ.എസ്. ഭവനില്‍ മൂന്ന് ദിവസമായി നടന്ന കേന്ദ്രകമ്മിറ്റിയോഗം ഞായറാഴ്ച അവസാനിച്ചു.
എന്താണ് വിവാദമെന്ന് തനിക്കറിയില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മിത്ത് വിവാദം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനമെന്ന് കഴിഞ്ഞദിവസം വിവരം പുറത്തുവന്നിരുന്നു. വിവാദം കേന്ദ്രകമ്മിറ്റി പരിഗണിച്ചിട്ടില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചിരുന്നു.
മിത്ത് വിവാദം അറിയില്ല, കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തിട്ടില്ല: യെച്ചൂരി
