മണിപ്പൂരിലെ ലൈംഗികാതിക്രമം കര്‍ശന നടപടിയുമായി സുപ്രീംകോടതി. സിബിഐ മൊഴി എടുക്കേണ്ട. വെള്ളിയാഴ്ച മണിപ്പൂര്‍ ഡി ജി പി കോടതിയില്‍ എത്തണം. സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തില്‍ കർശന നടപടിയുമായി സുപ്രീംകോതി. 01-08-2023, ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് ജെ ബി പർഡിയാവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ചടപടിയെടുത്തത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സംസ്ഥാനത്തെ നിയമസംവിധാനം തികച്ചും നശിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവം നടന്ന് മൂന്നു മാസങ്ങള്‍ക്കു ശേഷം ഇതുവരെ എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇതുവരെ അതിക്രമങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത് 6000 കേസുകളില്‍ വളരെ ചുരുക്കം പ്രതികളെ മാത്രമേ അറസ്റ്റു ചെയ്തിട്ടുള്ളൂ എന്നും കോടതി ചൂണ്ടിക്കാട്ടി. 4-08-2023, വെള്ളിയാഴ്ച ഉച്ചയ്ക്കു 2 മണിയ്ക്ക് മണിപ്പൂർ ഡി ജി പി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും ഉത്തരവായി.

ഇരകള്‍ക്കെതിരെയുള്ള കേസുകള്‍ സുപ്രീംകോടതി നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ ഹർജിയിൽ തീരുമാനമെടുക്കാനിരിക്കെ 01-08-2023 രാവിലെ സി ബി ഐമൊഴിയെടുക്കേണ്ടതില്ലെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഉച്ചയ്ക്കു ശേഷം ഇരകളുടെ മൊഴി സി ബി ഐ എടുക്കുമെന്നും അതുവരെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്നും അഡ്വ. നിസാം പാഷ സുപ്രീംകോടതിയോട് അപേക്ഷിച്ചിരുന്നു. അപ്പോഴാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഢ് മൊഴിയെടുക്കണ്ട എന്ന് നിര്‍ദ്ദേശിച്ചത്.

ഉച്ചയ്ക്കു ശേഷമുണ്ടായ സിറ്റിംഗിലാണ് ഡി ജി പിയോട് വെള്ളിയാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിർദ്ദേശം നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →