റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കനത്ത മഴ: കണ്ണൂരിലും വയനാട്ടിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചെവ്വാഴ്ച അവധി

July 24, 2023 - 8:20 pm

കണ്ണൂർ: കണ്ണൂരിലും വയനാട്ടിലും അതിശക്തമായ മഴ തുടരുന്നതിനാൽ ചെവ്വാഴ്ച പ്രൊഫഷണൽ കോളെജുകളുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അതേസമയം കണ്ണൂർ സർവ്വകലാശാല പരീഷകൾക്കും പിഎസ്‌സി പരീഷകൾക്കും മാറ്റമില്ല.

മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മോധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും വിദ്യാർഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദേശങ്ങൾ നൽകേണ്ടതാണെന്നും അറിയിപ്പിൽ കലക്‌ടർമാർ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *