റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നളന്ദ: ബിഹാറിലെ നളന്ദയില്‍ മൂന്ന് വയസ്സ് പ്രായമുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. മറ്റു കുട്ടികള്‍ക്ക് ഒപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി അബദ്ധത്തില്‍ തുറന്നിട്ട കുഴല്‍കിണറില്‍ വീണത്. കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. കിണറില്‍ നിന്ന് കുട്ടിയുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഷംഭു മണ്ഡല്‍ പറഞ്ഞു. കുട്ടിയെ രക്ഷിക്കാനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമത്തിലെ ഒരു കര്‍ഷകനാണ് കുഴല്‍ കിണര്‍ കുഴിച്ചത്. എന്നാല്‍ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരിടത്ത് കുഴല്‍കിണര്‍ നിര്‍മാണം തുടങ്ങി. ഉപേക്ഷിച്ച കിണര്‍ മൂടിയിരുന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *