റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതുപ്പള്ളിയിൽ സ്ഥാനാർഥിയാകാൻ ചാണ്ടി ഉമ്മന് അയോഗ്യതയില്ല’: കെ.സി ജോസഫ്ഉപതെരഞ്ഞെടുപ്പിൽ കെപിസിസി സംയുക്തമായ തീരുമാനമെടുക്കും

July 22, 2023 - 7:46 pm

കൊച്ചി: പുതുപ്പള്ളിയിൽ സ്ഥാനാർഥിയാകാൻ ചാണ്ടി ഉമ്മന് അയോഗ്യതയില്ലെന്ന് കെ.സി ജോസഫ്. ഉപതെരഞ്ഞെടുപ്പിൽ കെപിസിസി സംയുക്തമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി 53 വർഷം ജനപ്രതിനിധിയായിരുന്ന പുതുപ്പള്ളിയിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ഉപതെരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കും. ജനപ്രതിനിധികളായ നേതാക്കളുടെ വേർ‌പാടുണ്ടായാൽ അവരുടെ കുടുംബത്തിൽ നിന്നും പിൻഗാമികളെ കണ്ടെത്തുന്നതാണ് പരമ്പരാഗതമായി യുഡിഎഫ് പിന്തുടരുന്ന രീതി. അത്തരത്തിൽ നോക്കിയാൽ ചാണ്ടി ഉമ്മനാണ് സാധ്യത കൂടുതൽ. അദ്ദേഹത്തെ കോൺഗ്രസ് കളത്തിലിറക്കി കളിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഒന്നടങ്കം ഉറ്റുനോക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *