റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂരിൽ പൊലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്

July 13, 2023 - 9:56 am

ഇംഫാൽ : മണിപ്പുർ പൊലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യതയുണ്ടെന്നു പൊലീസ് മുന്നറിയിപ്പ്. കമാൻഡോ യൂണിഫോം ദുരുപയോഗം ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെട്ടു..മണിപ്പൂർ പൊലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞ് ഒരു സംഘം അക്രമകാരികൾ നീങ്ങുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. കലാപത്തിനിടെ പൊലീസ് കേന്ദ്രങ്ങളിൽനിന്ന് മോഷ്ടിച്ച വസ്ത്രങ്ങളാണിതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേത്തുടർന്നാണ് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

സൈനിക വാഹനങ്ങൾ അടക്കം പരിശോധിക്കുന്നതിൽ തെറ്റില്ലെന്നും ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കണമെന്നും പൊലീസ് മേധാവി നിർദേശം നൽകി. 45,000 പേരടങ്ങുന്ന മണിപ്പുർ പൊലീസ് സേന, കലാപം ആരംഭിച്ചശേഷം രണ്ടായി വിഘടിച്ചിരുന്നു. മെയ്തെയ് വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥർ ഇംഫാൽ താഴ്‌വാരങ്ങളിലേക്കും കുക്കി വിഭാഗത്തിൽപ്പെടുന്നവർ മലമുകളിലേക്കും മാറുകയായിരുന്നു.

. 1200 ഉദ്യോഗസ്ഥർ ജോലിയിൽനിന്നു വിട്ടുനിൽക്കുന്നുണ്ടെന്ന് ഡിജിപി രാജീവ് സിങ് അറിയിച്ചു.ഇവരെ തിരിച്ചു ജോലിയിൽ പ്രവേശിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. 1150 പേർ ഇതിനകം ജോലിയിൽ തിരികെ പ്രവേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‌…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *