റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഹുലിന് പിന്തുണയുമായി ആംആദ്മി പാർട്ടി : കോടതിയോട് ബഹുമാനമുണ്ടെങ്കിലും രാഹുലിനെതിരെയുള്ള കോടതി വിധിയെ അനുകൂലിക്കാൻ ഒരുക്കമല്ലെന്നും കെജ്‌രിവാൾ .

July 8, 2023 - 7:51 am

ന്യൂഡൽഹി: അപകീർത്തിക്കേസിൽ സൂറത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെ രാഹുലിന് പിന്തുണയുമായി ആംആദ്മി പാർട്ടി (എഎപി) രംഗത്തെത്തി. രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ ബിജെപി നടത്തുന്ന രാഷ്ട്രീയക്കളിയാണിതെന്നും എഎപി ആരോപിച്ചു.

ഗുജറാത്ത് ഹൈക്കോടതിയുടെ വിധി തികച്ചും ന്യായരഹിതമാണെന്ന് ആംആദ്മി പാർട്ടി വക്താവ് പ്രിയങ്ക കക്കഡ് കോടതിവിധിയെ കുറിച്ച് പ്രതികരിച്ചു

രാഹുലിന് പിന്തുണയുമായി ആംആദ്മി പാർട്ടി : കോടതിയോട് ബഹുമാനമുണ്ടെങ്കിലും രാഹുലിനെതിരെയുള്ള കോടതി വിധിയെ അനുകൂലിക്കാൻ ഒരുക്കമല്ലെന്നും കെജ്‌രിവാൾ .

ന്യൂഡൽഹി: അപകീർത്തിക്കേസിൽ സൂറത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെ രാഹുലിന് പിന്തുണയുമായി ആംആദ്മി പാർട്ടി (എഎപി) രംഗത്തെത്തി. രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ ബിജെപി നടത്തുന്ന രാഷ്ട്രീയക്കളിയാണിതെന്നും എഎപി ആരോപിച്ചു.

ഗുജറാത്ത് ഹൈക്കോടതിയുടെ വിധി തികച്ചും ന്യായരഹിതമാണെന്ന് ആംആദ്മി പാർട്ടി വക്താവ് പ്രിയങ്ക കക്കഡ് കോടതിവിധിയെ കുറിച്ച് പ്രതികരിച്ചു. ഇതേ അഭിപ്രായം തന്നെയാണ് വിധിപ്രസ്താവത്തെ കുറിച്ച് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും നേരത്തെ രേഖപ്പെടുത്തിയത്. രാഹുലിന് നൽകിയ ശിക്ഷ കടുപ്പമാണെന്നും പ്രിയങ്ക കക്കഡ് പറഞ്ഞു.

യഥാർഥപ്രശ്‌നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റുന്നതിനുള്ള രാഷ്ട്രീയ നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്നുള്ളതെന്നും അത്തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനം നിർത്തേണ്ടതാണെന്നും പ്രിയങ്ക കക്കഡ് അഭിപ്രായപ്പെട്ടു. ഹൈക്കോടതി വിധിക്കെതിരെ രാഹുൽ സുപ്രീം കോടതിയെ സമീപിക്കേണ്ടതാണെന്നും അവർ അഭിപ്രായപ്പെട്ടു.

ബിജെപി ഇതര നേതാക്കളേയും പാർട്ടികളേയും ഇല്ലാതാക്കാനായുള്ള ഗൂഢാലോചന നടക്കുകയാണെന്നും കോൺഗ്രസും തങ്ങളും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടെങ്കിലും രാഹുൽ ഗാന്ധിക്കെതിരെ ഇത്തരത്തിലുള്ള അപകീർത്തിക്കേസ് ചുമത്തുന്നത് ശരിയല്ലെന്ന് 2023 മാർച്ച് 23 ന് ട്വിറ്ററിലൂടെ കെജ്‌രിവാൾ പറഞ്ഞിരുന്നു. കോടതിയോട് ബഹുമാനമുണ്ടെങ്കിലും രാഹുലിനെതിരെയുള്ള കോടതി വിധിയെ അനുകൂലിക്കാൻ ഒരുക്കമല്ലെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

. രാഹുലിന് നൽകിയ ശിക്ഷ കടുപ്പമാണെന്നും പ്രിയങ്ക കക്കഡ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *