റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പുരിൽ വൻ സംഘർഷം : പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

June 30, 2023 - 11:44 am

ഇംഫാൽ∙ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം തെരുവിൽ . 2023 ജൂൺ 29 വ്യാഴാഴ്ച രാവിലെ കാങ്പോക്പിയിൽ ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ഇംഫാൽ മാർക്കറ്റ് ഏരിയയിലെത്തിയ ജനങ്ങൾ ടയറുകൾ കൂട്ടിയിട്ട് തീയിട്ട് തടഞ്ഞിരിക്കുകയാണ്. വൈകിട്ട് ഏഴു മണിയോടെയാണ് ഇംഫാൽ നഗരത്തിൽ സംഘർഷം രൂക്ഷമായത്.. രാജ്ഭവനു മുന്നിലും ബിജെപി ഓഫിസിനു മുന്നിലും സംഘർഷം ശക്തമായതിനെ തുടർന്നു പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

. ഇതിനിടെ വൈകീട്ട് നാല് മണിയോടെ ഹരോതെൽ ഗ്രാമത്തിൽ വീണ്ടും വെടിവെപ്പുണ്ടായി . കാങ്പോക്പി ജില്ലയിൽ സൈന്യവും കലാപകാരി കളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രാവിലെ ഒരാൾ കൊല്ലപ്പെട്ടത്. കുക്കികളുടെ ഗ്രാമമായ ഹരോതെലിൽ ആക്രമണമുണ്ടായതോടെ ജൂൺ 29 ന് രാവിലെ 5.30നാണ് സൈന്യം ഇവിടെ എത്തിയത്. സൈന്യത്തിനുനേരെ ആയുധധാരികൾ വെടിവയ്ക്കുകയായിരുന്നുവെന്ന് ‌സൈനിക വക്താവ് അറിയിച്ചു.

വെടിവയ്പ്പ് രൂക്ഷമായതോടെ കൂടുതൽ സൈന്യം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. രാവിലെ 9 മണിവരെ ഏറ്റുമുട്ടൽ തുടർന്നു. മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരുക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു. അതേസമയം, കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക്മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *