തിരുവനന്തപുരം: പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു അപകടം. പൊന്മുടി 22-ാം വളവിൽ ഫോറസ്റ്റ് ഓഫീസിനു സമീപമാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി.
300 മീറ്റർ താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. പുനലൂരിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ നാലുപേരാണ് കാറിലുണ്ടായിരുന്നത്. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തിനൊടുവിലാണ് നാലുപേരെയും രക്ഷിക്കാനായത്.



