റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഹനാപകടത്തിൽപ്പെട്ട യുവാക്കളിൽ നിന്നും കഞ്ചാവ് പിടികൂടി
ആശുപത്രിയിൽ കൊണ്ടു പോകുവാനുള്ള ശ്രമത്തിനിടെ ഇവരുടെ കൈയ്യിൽ നിന്നും കഞ്ചാവിന്‍റെ പൊതി കണ്ടെത്തുകയായിരുന്നു.

June 17, 2023 - 8:58 pm

പത്തനംതിട്ട : വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ് കിടന്ന യുവാക്കളിൽ നിന്നും പൊലീസ് കഞ്ചാവ് പിടിച്ചെടുത്തു. വില്പനയ്ക്കായി കൊണ്ടുപോകുംവഴിയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. രക്ഷാ പ്രവർത്തനത്തിനെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ കൊണ്ടു പോകുവാനുള്ള ശ്രമത്തിനിടെ ഇവരുടെ കൈയ്യിൽ നിന്നും 80 ഗ്രാം കഞ്ചാവിന്റെ പൊതി കണ്ടെത്തുകയായിരുന്നു.
ആനിക്കാട്, നൂറോന്മാവ് ഉരിയപ്രയിൽ വീട്ടിൽ പ്രണവ് പ്രകാശ്, (22), ആനിക്കാട്, നൂറോന്മാവ് കണ്ണംകുളത്ത് പുന്നശ്ശേരി വീട്ടിൽ ജിത്തു പി ലിജോ, (22)എന്നിവരെയാണ് പെരുമ്പെട്ടി പോലിസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

പൊന്തൻപുഴയിൽ നിന്നും കഞ്ചാവ് വാങ്ങി വില്പനക്കായി പോകുംവഴി പപ്പനാട്ടുപാലത്തുവച്ചാണ് ഇവർ അപകടത്തിൽപ്പെട്ടത്. പെരുമ്പട്ടി പൊലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ എസ് ഐ പികെ പ്രഭ, എസ് സി പി ഒ ജോൺസി, സി പി ഒ മാരായ പ്രവീൺ, ബിനോജ്, ജീസൺ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *