റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2023 ൽ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തിയത് ഒരു ലക്ഷത്തോളം തീർഥാടകർ : ഇതുവരെ മദീന സന്ദർശിച്ചത് ആകെ അഞ്ചര ലക്ഷത്തിലേറെ വിദേശ തീർഥാടകർ

June 15, 2023 - 11:24 am

മക്ക: ഇന്ത്യയിൽ നിന്നും ഒരു ലക്ഷത്തോളം തീർഥാടകർ ഹജ്ജിനെത്തി. കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവഹിക്കുന്ന 6,500ലേറെ തീർഥാടകർ മക്കയിലെത്തി. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവഹിക്കുന്ന 89,360 തീർഥാടകരാണ് 2023 ജൂൺ 14 വരെ സൗദിയിലെത്തിയത്. 352 വിമാനങ്ങൾ ഇവർക്കായി സർവീസ് നടത്തി. 82,935 തീർഥാടകർ മക്കയിലും 6,416 തീർഥാടകർ മദീനയിലുമാണ് ഇപ്പോഴുള്ളത്. സർക്കാർ സ്വകാര്യ ഗ്രൂപ്പുകളിലായി ഒരു ലക്ഷത്തോളം തീർഥാടകരാണ് ഇതുവരെ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തിയത്.

കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവഹിക്കുന്ന 6,666 പേർ ഇതുവരെ സൗദിയിൽ എത്തി. കരിപ്പൂരിൽ നിന്നു 3624ഉം കണ്ണൂരിൽ നിന്നു 1160ഉം കൊച്ചിയിൽ നിന്നു 1882ഉം തീർഥാടകരാണ് സൗദിയിലേക്ക് പുറപ്പെട്ടത്. ഇന്ത്യയിൽ നിന്നുള്ള 1,75,025 തീർഥാടകരിൽ 1,40,020 തീർഥാടകർ ഹജ്ജ് കമ്മിറ്റി വഴിയും 35,005 തീർഥാടകർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് ഹജ്ജിനെത്തുന്നത്. അതേസമയം 5,57,000ത്തിലധികം വിദേശ തീർഥാടകർ ഇതുവരെ മദീന സന്ദർശിച്ചതായാണ് കണക്ക്.

വിമാന മാർഗവും റോഡ് മാർഗവുമാണ് തീർഥാടകർ മദീനയിൽ എത്തിയത്. 414,000 തീർഥാടകർ സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് തിരിച്ചു. 14,000ത്തോളം തീർഥാടകരാണ് ഇപ്പോൾ മദീനയിൽ ഉള്ളത്. ആകെ അഞ്ചര ലക്ഷത്തിലേറെ വിദേശ തീർഥാടകർ ഇതുവരെ മദീന സന്ദർശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *