റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറത്ത് വൻ കവർച്ച : വീടിന്റെ വാതിൽ കുത്തിത്തുറന്ന് 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും കവർന്നു

June 13, 2023 - 12:36 pm

മലപ്പുറം: അങ്ങാടിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും മോഷണം പോയി. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടന്നത്. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലെ പുതുപറമ്പിൽ സിബിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സിബിയും കുടുംബവും എറണാകുളത്തേക്ക് പോയ സമയത്താണ് മോഷണം. വീടിന്റെ പുറക് വശത്തുള്ള വാതിൽ ചവിട്ടിപൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.

വീടിന്റെ നാല് ഭാഗത്തും സിസിടിവി ഉണ്ടങ്കിലും അടുക്കള ഭാഗത്തെ ക്യാമറ താഴ്ത്തിവെച്ച നിലയിലാണ്. മോഷ്ടാവിന്റെതാണന്ന് കരുതുന്ന ദൃശ്യങ്ങൾ പൊലീസിന്ന് ലഭിച്ചിട്ടുണ്ട്. സഹോദരൻ പൂച്ചക്ക് ഭക്ഷണം കൊടുക്കാനായി എത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. വീടിനകത്തുള്ള അലമാരകളെല്ലാം കുത്തിതുറന്ന് തുണികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. പൊലീസിൽ വിവരമറിയച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നും പൊലീസ് എത്തി അന്വേഷണമാരംഭിച്ചു.

ആഴ്ചകൾക്ക് മുമ്പ് സമാനമായ രീതിയിൽ അങ്ങാടിപ്പുറം റെയിൽവെ പരിസരത്തുള്ള നിരവധി വീടുകളിൽ മോഷണശ്രമം നടന്നിരുന്നു. മഴക്കാലമായതോടെ രാത്രി കാല പോലീസ് പട്രോളിംഗ് ഊർജ്ജിതപ്പെടുത്തണമെന്ന് നാട്ടുകാർ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *