റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രണവ് മോഹന്‍ലാലിന്റെ അപരന്‍ വൈറലാകുന്നു.

June 11, 2023 - 1:29 pm

സിനിമ താരങ്ങളോട് രൂപസാദൃശ്യമുള്ള നിരവധി പേരെ നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ഐശ്വര്യ റായ്‌യുമായി രൂപസാദൃശ്യമുള്ള അമൃത സജു അടക്കം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.പ്രണവ് മോഹന്‍ലാലിന്റെ അപരനാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പേരിനേക്കാളും കൂടുതല്‍ കേട്ടിട്ടുള്ളത് പ്രണവ് എന്ന വിളിയാണ്, പ്രണവ് മോഹന്‍ലാലിന്റെ അപരന്‍ പറയുന്നു.

പ്രണവമായുള്ള രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടുകയാണ് പ്രതാപ് ഗോപാല്‍ എന്ന ചെറുപ്പക്കാരന്‍. ബാംഗ്ലൂര്‍ സ്വദേശിയായ പ്രതാപ് ഫാഷന്‍ ഡിസൈനറാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തന്റെ പേരിനേക്കാളും കൂടുതല്‍ കേട്ടിട്ടുള്ളത് പ്രണവ് എന്ന വിളിയാണ് എന്നാണ് പ്രതാപ് പറയുന്നത്.

ജൂലൈ 2022ല്‍ ആണ് ആദ്യമായി എന്നോട് ഒരു പെണ്‍കുട്ടി നിങ്ങള്‍ പ്രണവിനെ പോലെയുണ്ടെന്ന് പറയുന്നത്. പിന്നീട് നിരവധി പേര്‍ ഈ രൂപസാദൃശ്യത്തെ കുറിച്ചു പറഞ്ഞു.
പലരും വന്ന് പ്രണവല്ലേ, മോഹന്‍ലാലിന്റെ മകനല്ലേ എന്നൊക്കെ ചോദിക്കും. ചിലരെന്നെ ഉദ്ഘാടനത്തിനൊക്കെ വിളിച്ചിട്ടുണ്ട്.

താന്‍ പ്രണവല്ലെന്ന് പറഞ്ഞാലും പലരും വിശ്വസിക്കാന്‍ ചിലര്‍ കൂട്ടാക്കാറില്ല. ഈ രൂപസാദൃശ്യം ദൈവത്തിന്റെ മാജിക് ആണ് എന്നാണ് പ്രതാപ് പറയുന്നത്.ഒരു അവാര്‍ഡ് പരിപാടിയ്ക്ക് പോയപ്പോള്‍ കുറേ സെലിബ്രിറ്റികളും ഞാന്‍ പ്രണവാണെന്ന് തെറ്റിദ്ധരിച്ചു. എന്നാണ് ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതാപ് പറയുന്നത്.

കന്നഡ, തമിഴ്, തെലുങ്ക് ഭാഷകള്‍ അറിയുമെങ്കിലും ഇപ്പോള്‍ മലയാളം പഠിക്കാന്‍ ഒരുങ്ങുകയാണ് പ്രതാപ്. പ്രണവല്ലേ എന്നു ചോദിച്ച്‌ വരുന്ന മലയാളികളോട് സംസാരിക്കണമെന്നാണ് പ്രതാപ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *