ന്യൂഡൽഹി: മണിപ്പൂരിൽ സംഘാർഷാവസ്ഥ തുടരുന്നതിനിടെ നാലു ജില്ലകളിൽ സൈന്യത്തിന്‍റെ ആയുധവേട്ട. ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുർ ഉൾപ്പെടെയുള്ള ജില്ലകളിലാണ് പരിശോധന നടത്തിയത്. ബോംബുകളും തോക്കുകളുൾപ്പെടെയുള്ള ആയുധശേഖരം സൈന്യം കണ്ടെടുത്തു.
അതേസമയം, ഇംഫാൽ വെസ്റ്റിലെ കോകൻ ഗ്രാമത്തിലുണ്ടായ വെടിവെയ്പിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. കുക്കി വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. കരസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 3 നാണ് മണിപ്പൂരിൽ കലാപം തുടങ്ങിയത്. ഇതുവരെയുള്ള കണക്കനുസരിച്ച് കലാപതദ്തിൽ നൂറോളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 35000ത്തോളം ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.



