റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിക്കറ്റില്ലാത്തവര്‍ക്കും നഷ്ടപരിഹാരം

June 5, 2023 - 12:02 pm

ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ അപകടത്തില്‍പ്പെട്ട മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കുമെന്നു റെയില്‍വേ. ടിക്കറ്റില്ലാത്ത യാത്രക്കാരെ ഒഴിവാക്കില്ലെന്നും റെയില്‍വേ ഉറപ്പുനല്‍കി. ഇക്കാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം പാലിക്കുമെന്നും റെയില്‍വേവൃത്തങ്ങള്‍ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ടവരെ സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ക്രമീകരിച്ചിരിക്കുന്ന ഹെല്‍പ്പ്ലൈന്‍ നമ്പരായ 139-ല്‍ സേവനം തുടര്‍ന്നും ലഭിക്കും. മരണമടഞ്ഞവര്‍ക്ക് റെയില്‍വേ മന്ത്രി പ്രഖ്യാപിച്ച 10 ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവര്‍ക്കുള്ള രണ്ടു ലക്ഷവും നിസാരപരുക്കേറ്റവര്‍ക്കുള്ള 50,000 രൂപയും കാലതാമസംകൂടാതെ വിതരണം ചെയ്യുമെന്നും റെയില്‍വേ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *