റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രമുഖ നടി സുലോചന ലട്കര്‍ അന്തരിച്ചു.

June 5, 2023 - 12:07 pm

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നനടി സുലോചന ലട്കര്‍ (94) അന്തരിച്ചു.ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മെയ് 8നാണ് സുലോചന ലട്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1940കളില്‍ മറാഠി ചിത്രങ്ങളിലൂടെയാണ് സുലോചന ലട്കര്‍ സിനിമയിലെത്തിയത്.പിന്നീട് ബോളിവുഡിലുമെത്തി. സുനില്‍ ദത്ത്, ദേവ് ആനന്ദ്, രാജേഷ് ഖന്ന, ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ അമ്മ വേഷം ചെയ്ത് പ്രേക്ഷകരുടെ മനം കവര്‍ന്നു.250ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

പൊതുദര്‍ശനത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ട് സംസ്‌കാരം നടക്കും. മുംബൈ ശിവാജി പാര്‍ക്കിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *