റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒഡിഷ ട്രെയിൻ ദുരന്തം : വോളിബോൾ താരങ്ങളെ വിമാനമാർഗം നാട്ടിലെത്തിച്ച് കർണാടക സർക്കാർ

June 5, 2023 - 7:08 am

ബെം​ഗളൂർ : ഒഡിഷ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തെതുടർന്ന് കുടുങ്ങിയ വോളിബാൾ താരങ്ങളെ വിമാന മാർഗം നാട്ടിലെത്തിച്ച് കർണാടക സർക്കാർ . 38 സബ്ജൂനിയർ വോളിബാൾ താരങ്ങളെയാണ് നാട്ടിലെത്തിച്ചത്. കൊൽക്കത്ത ഹൗറയിൽ 2023 മേയ് 27 മുതൽ ജൂൺ ഒന്ന് വരെ നടന്ന ടൂർണമെന്റിൽ പങ്കെടുത്ത 16ന് താഴെ പ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും ഈ മാസം രണ്ടിന് മടങ്ങേണ്ടതായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം യാത്രക്ക് ബുക്ക് ചെയ്ത ട്രെയിനാണ് അപകടത്തിൽ പെട്ടത്.

കോച്ച് ധർമ്മപുര മാധവമൂർത്തി ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചയുടൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെടുകയായിരുന്നു. ഒഡിഷയിലുള്ള തൊഴിൽ മന്ത്രി സന്തോഷ് ലാഡുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പെട്ടെന്ന് വിമാനത്തിൽ മടങ്ങാനുള്ള ടിക്കറ്റുകൾ ശരിയാക്കി. സഹായത്തിനായി സർക്കാർ നിയോഗിച്ച അഞ്ചംഗങ്ങൾക്കൊപ്പമാണ് താരങ്ങൾ ബംഗളൂരുവിൽ വിമാനമിറങ്ങിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *