ഉത്തര റേയിൽവേയുടെ ഡീസൽ എഞ്ചിനിൽ ജവാൻമാരുടെ പേരുകൾ ചേർത്ത് ആദരം. “നമ്മുടെ ജവാൻമാരോടുള്ള ആദരസൂചകമായി ഉത്തര റെയിൽവേ പുതിയ ഡീസൽ എഞ്ചിനുകൾക്ക് വീരമൃത്യ വരിച്ച ജവാൻമാരുടെ പേര് നല്കുകയാണെന്നും രാജ്യത്തിനായി അവർ ചെയ്ത ത്യാഗത്തെ സ്മരിക്കുന്നുവെന്നും” ഇന്ത്യൻ റെയിൽവേ ഔദ്യോഗിക അക്കൗണ്ടിൽ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനൊപ്പമാണ് പേരുകൾ നൽകിയ ട്രെയിൻ എഞ്ചിനുകളുടെ ചിത്രവും വിഡിയോയും റെയിൽവേ പങ്കുവെച്ചത്.വീരമൃത്യു വരിച്ച മലയാളി ജവാൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, ലെഫ്റ്റനന്ററ് കേണൽ അരുൺ ഖേത്രപൽ തുടങ്ങിയവരുടെ പേരുകളാണ് എഞ്ചിനുകൾക്ക് നൽകിയത്.
മുംബൈിലെ താജ് ഹോട്ടലിൽ ഒളിച്ച ഭീകരരെ നേരിടാൻ മേജർ സന്ദീരി നേതൃത്വത്തിലുള്ള 10 അംഗ കമാൻഡോ സംഘമാണ് പോയത്. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റ് മരിക്കുന്നത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയൻമാരെ രക്ഷിച്ച എൻഎസ് ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. സന്ദീപിന്റെ ധീരതക്ക് രാജ്യം മരണാന്തര ബഹുമതിയായി അശോകചക്ര നൽകി ആദരിച്ചിരുന്നു

