റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ലിമെന്റിന്റെ പുതിയ മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്ത് ട്വീറ്റ്; ആര്‍ ജെ ഡി വിവാദത്തില്‍

May 28, 2023 - 2:06 pm

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ പുതിയ മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്തെുകൊണ്ടുള്ള വിവാദ ട്വീറ്റുമായി ആര്‍ ജെ ഡി. പുതിയ മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രവും നല്‍കിയുള്ളതാണ് ട്വീറ്റ്. ഇത് എന്താണ് എന്ന ചോദ്യത്തോടെയാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ട്വീറ്റ് വിവാദമായതിനു പിന്നാലെ ന്യായീകരണവുമായി പാര്‍ട്ടി രംഗത്തെത്തി. കുഴിച്ചുമൂടപ്പെടുന്ന ജനാധിപത്യത്തിന്റെ പ്രതീകമായാണ് ശവപ്പെട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്തതെന്ന് ആര്‍ ജെ ഡി നേതാവ് ശക്തിസിങ് യാദവ് പ്രതികരിച്ചു. ഇത്തരത്തിലൊരു ട്വീറ്റിട്ട ആര്‍ ജെ ഡിക്കെതിരെ കേസെടുക്കണമെന്ന് ബി ജെ പി നേതാവ് സുശീല്‍ മോദിയും ആവശ്യപ്പെട്ടു. ആര്‍ ജെ ഡി നടപടിയെ വിമര്‍ശിച്ച് മറ്റ് നിരവധി പേരും രംഗത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *