റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2024ല്‍ വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് പതിപ്പുകള്‍ രാജ്യത്തിന് ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി

May 26, 2023 - 9:12 am

ന്യൂഡല്‍ഹി: 2024 ഫെബ്രുവരി-മാര്ച്ച് മാസത്തോടെ വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് പതിപ്പുകള്‍ രാജ്യത്തിന് ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്‌സ് എന്നിവയാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈഷ്ണവ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.”വന്ദേ ഭാരതിന് മൂന്ന് ഫോര്‍മാറ്റുകളുണ്ട്. 100 കിലോമീറ്ററില്‍ താഴെ യാത്രക്ക് വന്ദേ മെട്രോ, 100 മുതല്‍ 550 വരെ കിലോമീറ്റര്‍ യാത്രക്ക് വന്ദേ ചെയര്‍ കാര്‍, 550 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് വന്ദേ സ്ലീപ്പേഴ്‌സ്. ഈ മൂന്ന് ഫോര്‍മാറ്റുകളും അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ തയ്യാറാകും,”- വൈഷ്ണവ് പറഞ്ഞു.ഇതുവരെ 17 വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. ജൂണ്‍ പകുതിയോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കുമെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *