റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂവാറ്റുപുഴയാറിൽ അജ്ഞാത മൃതദേഹം .

May 22, 2023 - 11:29 am

വൈക്കം : ഇത്തിപ്പുഴയ്ക്ക് സമീപം മൂവാറ്റുപുഴയാറിൽ 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. 2023 മെയ് 21 ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോടു ചേർന്നുള്ള നാട്ടു തോടിന്റെ തുടക്കഭാഗത്ത് കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്ന് കരുതുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വൈക്കം പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു മേൽ നടപടികൾ സ്വീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *