പത്തനംതിട്ട | സഹോദരിമാരായ കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസുകളിൽ പ്രതിക്ക് 21 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് പോക്സോ കോടതി. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പല രാത്രികളിലായാണ് കുട്ടികളെ പീഡിപ്പിച്ചത്. ഇടയാറന്മുള എരുമക്കാട് സ്വദേശി മോഡിയില്‍ വീട്ടില്‍ കായല്‍ മാടന്‍ എന്ന് വിളിക്കുന്ന എം കെ സുരേഷിനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ജഡ്ജി മഞ്ജിത് ടി ആണ് ശിക്ഷ വിധിച്ച് ഉത്തരവായത്.
ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോവുകയും .വീണ്ടും പിടിക്കപ്പെടുകയും ചെയ്തു
കുട്ടികള്‍ ഈ വിവരം സ്‌കൂളിലെ പ്രധാന അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. 2023 ല്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോവുകയും 2025 ൽ വീണ്ടും പിടിക്കപ്പെടുകയും ചെയ്തു.ആറന്മുള എസ് എച്ച് ഒ മനോജ് സി കെ, എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തിയ രണ്ട് കേസുകളിലായാണ് ശിക്ഷ. ജീവപര്യന്തം കഠിന തടവിനു പുറമെ മറ്റു വിവിധ വകുപ്പുകള്‍ പ്രകാരം 21 വര്‍ഷവും 7 മാസവും കഠിന തടവും 2,50,000 രൂപ പിഴ അടക്കാനും ഉത്തരവില്‍ പറയുന്നു. കായല്‍ മാടന്‍ എന്ന അപരനാമമുള്ള സുരേഷ് എം കെ മറ്റു പല കേസുകളിലും പ്രതിയാണ്. .



