റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സ്: കെജ്രിവാളിന് പിന്തുണയുമായി നിതീഷ് കുമാര്‍

May 22, 2023 - 10:15 am

ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാര പരിധി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണ അറിയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അരവിന്ദ് കെജ്രിവാളുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി. 22/05/23 തിങ്കളാഴ്ച ഡല്‍ഹിയിലെ കെജ്രിവാളിന്റെ വസതിയില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. യോഗത്തിന് ശേഷം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവര്‍ സംയുക്തമായി മാധ്യമങ്ങളെ കണ്ടു. കെജ്രിവാളിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് നിരാകരിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന നിതീഷ് കുമാര്‍ വിഷയത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് നല്‍കുന്ന അധികാരം എങ്ങനെ എടുത്തുകളയാന്‍ കഴിയുമെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും അതിനാല്‍ തങ്ങള്‍ എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനൊപ്പം നില്‍ക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *