റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താനൂർ ബോട്ടപകടം : അനുശോചനമറിയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി

May 8, 2023 - 11:20 am

ദില്ലി: മലപ്പുറത്തെ താനൂരിലെ ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ അനുശോചനമറിയിച്ചത്. മലപ്പുറത്ത് ഹൗസ് ബോട്ട് മറിഞ്ഞെന്ന വാർത്ത കേട്ട് ഞെട്ടിയെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനങ്ങളിൽ അധികൃതരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *