റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: 1992 – ല്‍ പ്രശസ്തക്യാമറാമാന്‍ പി സി ശ്രീറാമിന്റെ സം‌വിധാനത്തിന്‍ കീഴില്‍ മീരാ എന്ന ചിത്രത്തിലൂടെ സിനിമയിൽ തുടക്കം കുറിച്ചതാണ് വിക്രം. ആദ്യനാളുകളില്‍ തമിഴില്‍നേരിട്ട പരാജയത്തെത്തുടര്‍ന്ന് മലയാളത്തില്‍ നായകനായും പിന്നെ സഹനടനായും വരെ അഭിനയിച്ചായിരുന്നു വിക്രമിന്റെ തുടക്കം. താരത്തിന്റെ 57-ാം പിറന്നാള്‍ 17/04/23 തിങ്കളാഴ്ച.

ആ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. മലയാളത്തില്‍ മമ്മൂട്ടിയോടൊപ്പം ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിയോടൊപ്പം രജപുത്രന്‍ പോലെയുള്ള ചിത്രങ്ങളിലും ഉപനായകന്റെ വേഷത്തിലെത്തി. നടന്‍ ക്യാപ്റ്റന്‍ രാജു സം‌വിധാനം ചെയ്ത ഇതാ ഒരു സ്നേഹഗാഥ വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത മയൂരനൃത്തം എന്നീ രണ്ടു മലയാളചിത്രങ്ങളില്‍ വിക്രം നായകനുമായി. തുടര്‍ന്ന് ധില്‍,ധൂള്‍,സാമി തുടങ്ങിയ ചിത്രങ്ങളും വന്‍ വിജയങ്ങളായി മാറി. 2003ലെ പിതാമഗന്‍ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വന്‍ നിരൂപക പ്രശംസ നേടിക്കൊടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *