തിരുവനന്തപുരം: ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ വിറ്റഴിക്കാൻ ഉത്പാദകർക്കും കച്ചവടക്കാർക്കും ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.
സാമ്പിൾ ശേഖരിച്ച് 14 ദിവസത്തിനകം ഫലം അനുസരിച്ച് തുടർ നടപടി സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാൽ പല ജില്ലകളിലും വർഷങ്ങൾക്ക് മുൻപ് ശേഖരിച്ച സാമ്പളിൽ പോലും തുടർ നടപടികളുണ്ടായിട്ടില്ലെന്നും കണ്ടെത്തി.




