ബംഗളുരു: അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന കര്‍ണാടകയിലെ ബി.ജെ.പി. എം.എല്‍.എ. മദല്‍ വിരൂപാക്ഷപ്പ കൈക്കൂലി കേസില്‍ അറസ്റ്റിലായി. കഴിഞ്ഞ മാസം 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മദല്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ വിരൂപാക്ഷപ്പയും പ്രതിയായിരുന്നു. ആ കേസില്‍ അദ്ദേഹം ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഹൈക്കോടതി ജാമ്യം റദ്ദായതിനു പിന്നാലെയാണു അദ്ദേഹത്തെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക സോപ്പ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡിന് അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നല്‍കാന്‍ വിരൂപാക്ഷപ്പ കൈക്കൂലി വാങ്ങിയെന്നാണു പുതിയ കേസ്. കര്‍ണാടക സോപ്പ്‌സിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. മകന്‍ കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണു ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

