നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ ഏപ്രില്‍ 1 ന് മനോരമ മാക്‌സില്‍ നടക്കും. ബേസില്‍ ജോസഫും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ഈ ചിത്രം ഫെബ്രുവരി 17 ന് തിയറ്ററുകളില്‍ റിലീസ് ചെയ്തപ്പോൾ സമ്മിശ്ര പ്രതികരണങ്ങള്‍ നേടി.
ചന്ദ്രിക രവീന്ദ്രന്റെ ടൈറ്റില്‍ റോളില്‍ നിരഞ്ജന അനൂപാണ് എത്തുന്നത്. ആദിത്യനും അര്‍ജുന്‍ നാരായണനും ചേര്‍ന്ന് എഴുതിയ ഈ ചിത്രം നിര്‍മ്മിച്ചത് വിജയ് ബാബു തന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍; ആന്‍ അഗസ്റ്റിനും വിവേക് തോമസുമാണ് സഹനിര്‍മ്മാതാക്കള്‍. ഛായാഗ്രാഹകനായി ജിതിന്‍ സ്റ്റാനിസ്ലാസും എഡിറ്റിംഗ് ടേബിളില്‍ ലിജോ പോളും അടങ്ങുന്നതാണ് എങ്കിലും ചന്ദ്രികയുടെ സാങ്കേതിക ടീം. ജൂണ്‍-ഫെയിം ഇഫ്തിയാണ് എങ്കിലും ചന്ദ്രികയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.