യുവതിക്ക് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം

ഡൽഹി: ഡൽഹിയിൽ യുവതിക്ക് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം. ഡൽഹിയിലെ ഭരത് നഗറിൽ 2023 മാർച്ച് 23 വ്യാഴാഴ്ചയാണ് സംഭവം. നാലു വയസുകാരനായ മകനോടൊപ്പം നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. രാവിലെ എട്ട് മണിയോടെ ഒരാൾ അടുത്തുള്ള പാർക്കിനുള്ളിൽ നിന്ന് വന്ന് യുവതിയുടെ നേരെ ആസിഡ് എറിയുകയായിരുന്നു. പൊള്ളലേറ്റ അമ്മയും മകനും ആശുപത്രിയിൽ ചികിത്സ തേടി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

ആക്രമണത്തിൽ കുട്ടിക്കും പൊള്ളലേറ്റിട്ടുണ്ട്. വഴിയോര കച്ചവടക്കാരിയായ യുവതി ആഴ്ചച്ചന്തയിൽ സാധനങ്ങൾ ഒരുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം യുവതിയാണ് ആക്രമണത്തെക്കുറിച്ച് പൊലീസിൽ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →