റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓഹരിവിപണി കരകയറി

March 17, 2023 - 10:53 am

മുംബൈ: അഞ്ചുദിവസത്തെ നഷ്ടക്കണക്കുകളില്‍നിന്ന് കരകയറി ഓഹരിവിപണികള്‍. ബോംബെ സെന്‍സെക്‌സ് 78.94 പോയിന്റുയര്‍ന്ന് 57,634.84 പോയിന്റിലെത്തിയപ്പോള്‍ ഇതിനു ചുവടുപിടിച്ച് നിഫ്റ്റി വീണ്ടും 17,000 പോയിന്റിന് അരികിലെത്തി. ഇന്നലെ 13.45 പോയിന്റ് നേട്ടത്തില്‍ 16,985.60 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇടപാടുകള്‍ അവസാനിപ്പിച്ചത്. വിനിമയ വിപണിയില്‍ ഡോളറിനെതിരേ രൂപ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. മുന്‍ വ്യാപാരദിനത്തിലേതിനേക്കാള്‍ 13 പൈസയിടിഞ്ഞ് 82.78 എന്ന നിലയിലാണു രൂപ.
ദിവസത്തിലുടനീളം ചാഞ്ചാട്ടം പ്രകടിപ്പിച്ച ഓഹരി സൂചികകള്‍ ആറാം ദിനവും നഷ്ടത്തില്‍ കലാശിക്കുമെന്ന സൂചന നല്‍കിയശേഷമാണ് അവസാന മണിക്കൂറുകളില്‍ ഉണര്‍ന്നെണീറ്റത്. ബാങ്കിങ്, ഊര്‍ജം, സാമ്പത്തികകാര്യ ഓഹരികളുടെ ചുമലിലേറിയായിരുന്നു കരകയറല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *