കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ട് പേരില്‍ നിന്നായി രണ്ട് കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബൂദബിയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി മിര്‍ഷാദില്‍ നിന്ന് 965 ഗ്രാം സ്വര്‍ണ മിശ്രിതവും ജിദ്ദയില്‍ നിന്ന് വന്ന മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സഹീദില്‍ നിന്ന് 1174 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടിച്ചത്. ഇരുവരും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍മാരാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാന ടിക്കറ്റിന് പുറമെ 30,000 രൂപ സഹീദിനും 50,000 രൂപ മിര്‍ഷാദിനും സ്വര്‍ണക്കടത്ത് സംഘം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി.