റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിടക്ക നിര്‍മാണശാലയില്‍ വന്‍തീപിടിത്തം

February 27, 2023 - 12:46 pm

കുറവിലങ്ങാട്: വയലായിലെ കിടക്കനിര്‍മ്മാണ ശാലയില്‍ അഗ്നിബാധ. കമ്പനിയും ഉപകരണങ്ങളും പൂര്‍ണമായി കത്തി നശിച്ചു. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. സമീപത്തെ ജനവാസ മേഖലയിലേയ്ക്ക് തീ പടരാതിരിക്കുവാന്‍ ഫയര്‍ ഫോഴ്‌സിന് കഠിനപ്രയത്‌നം നടത്തേണ്ടി വന്നു. വയലാ സ്‌കൂള്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം കമ്പനിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് അഗ്നിബാധ ഉണ്ടായത്. നിമിഷങ്ങള്‍ക്കുളളില്‍ തീ പടര്‍ന്ന് അന്തരീഷത്തിലേക്ക് ഉയരുകയായിരുന്നു.

വൈദ്യുത ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അവധി ദിവസമായതിനാല്‍ കമ്പനി ഭാഗികമായെ പ്രവര്‍ത്തിച്ചിരുന്നുളളു. കൂടുതല്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കടുത്തുരുത്തി, പാലാ എന്നിവടങ്ങളില്‍ നിന്നുളള ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീ അണച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *