റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സർക്കാർ ലിസ്റ്റിലെ കള്ളനാണയങ്ങൾ തുറന്നുകാട്ടിയുള്ള മനോരമ പരമ്പരയോട് പ്രതികരിച്ച് മന്ത്രി പി.രാജീവ്

February 19, 2023 - 8:32 am

തിരുവനന്തപുരം : ക്രിയാത്മകമായ വിമർശനങ്ങൾ സ്വാഗതാർഹമാണെന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ച് മന്ത്രി പി.രാജീവ്. എന്നാൽ മനോരമ ന്യൂസ് ഈ വിഷയത്തിൽ നടത്തിയ ഒരുമണിക്കൂർ ചർച്ച നാടിനെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് കുറ്റപ്പെടുത്തി. ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ കുറവുകളുണ്ടെങ്കിൽ പരിശോധിച്ച് തിരുത്താമെന്നും പദ്ധതിയുമായി ബന്ധപ്പെട്ടതെല്ലാം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും പി.രാജീവ്പറഞ്ഞു..

ഒരു ലക്ഷം സംരംഭങ്ങൾ നേട്ടമായി അവകാശപ്പെടുന്നതിനിടെയാണ് മനോരമ ന്യൂസ് തുടങ്ങിയ അന്വേണപരമ്പര സർക്കാരിനെ പിടിച്ചുകുലുക്കിയത്. സർക്കാർ ലിസ്റ്റിലെ കള്ളനാണയങ്ങൾ തുറന്നുകാട്ടിയുള്ള പരമ്പരയോട് കടുപ്പിച്ചായിരുന്നു മന്ത്രി പി. രാജീവിൻറെ പ്രതികരണം. ലിസ്റ്റ് മുഴുവൻ കാണിച്ചിട്ടും രണ്ടെണ്ണമാണ് വ്യാജമായി കണ്ടെത്തിയതെന്നും മന്ത്രി. രണ്ടല്ല, മൂന്ന് കേസ് സ്റ്റഡിയായിരുന്നു മനോരമ ന്യൂസ് ഇന്ന് സംപ്രേക്ഷണം ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ വിവരങ്ങൾ പുറത്തുവിടുകയും ചെയ്യും. മനോരമ ന്യൂസ് പുറത്തുവിട്ട വാർത്തയിലെ വിവരങ്ങൾ നിഷേധിക്കാൻ പി.രാജീവ് തയ്യാറായില്ല എന്നതും ശ്രദ്ധേയം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *