റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെണ്‍കുട്ടിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍: ബന്ധു റിമാന്‍ഡില്‍

February 15, 2023 - 10:39 pm

മഞ്ചേരി: പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് അറസ്റ്റിലായ ബന്ധുവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്സാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ പിതൃസഹോദരപുത്രനാണു പ്രതി. 2020ലെ കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് യുവാവായ പ്രതി പെണ്‍കുട്ടിക്ക് മെഗാ ആപ്പ് എന്ന ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തുന്നത്. ഇത് ഏറെ സുരക്ഷിതമായ ആപ്പ് ആണെന്നുപറഞ്ഞ ഇയാള്‍ കുട്ടിയുടെ മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് യൂസര്‍നെയിമും പാസ്‌വേഡും സെറ്റ് ചെയ്തുനല്‍കി. പിന്നീട് യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് കുട്ടി തന്റെ നഗ്‌നചിത്രങ്ങള്‍ ഇതിലേക്ക് അപ്‌ലോഡ് ചെയ്യുകയായിരുന്നു.

ഇക്കഴിഞ്ഞ അഞ്ചിന് കുട്ടിയുടെ സഹപാഠി ഈ ചിത്രങ്ങള്‍ ഒരു ടെലഗ്രാം ഗ്രൂപ്പില്‍ കണ്ടപ്പോള്‍ വിവരം അറിയിക്കുകയായിരുന്നു. എടവണ്ണയിലെ സ്വകാര്യസ്ഥാപനത്തില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടവണ്ണ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റ് സിതാര ഷംസുദ്ദീന്‍ ഇയാളെ ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്കയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *