നിലമ്പൂര്‍: മകളെ പീഡിപ്പിച്ച പിതാവിനെ ഇരട്ട ജീവപര്യന്തവും മൂന്നുവര്‍ഷം കഠിനതടവും വിധിച്ച് നിലമ്പൂര്‍ പോക്‌സോ കോടതി. പോത്തുകല്ല് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 15 വയസുള്ള മകളെ 2016-17 വര്‍ഷങ്ങളിലായി നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പോത്തുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലമ്പൂര്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
ഇരട്ട ജീവപര്യന്തം തടവിനും മൂന്നു വര്‍ഷം കഠിനതടവിനും പുറമെ 1,00,000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രതി പിഴയടയ്ക്കുന്ന പക്ഷം അതിജീവിതക്കു നല്‍കണം. അതിജീവിതക്കു നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയെ സാമീപിക്കാം. ജഡ്ജ് കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്.



