റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

February 8, 2023 - 9:34 am

പുന്നയൂര്‍ക്കുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കഞ്ചാവ് കേസിലെ പ്രതി അറസ്റ്റില്‍. വയനാട് തൊണ്ടര്‍നാട് മട്ടിലയം കേളോത്ത് വീട്ടില്‍ അജ്മലി (33)നെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ. അമൃതരംഗന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുമായി പോവുകയായിരുന്ന അജ്മലിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബത്തേരിയില്‍ വച്ചാണു പിടികൂടിയത്. കുട്ടിയുടെ മൊഴിയില്‍നിന്നും പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നുമാണ് പോലീസിനു കൂടുതല്‍ വിവരം ലഭിച്ചത്.

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വടക്കേക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന പരാതി പോലീസിനു ലഭിച്ചത്. തൃശൂര്‍ സിറ്റി പോലീസ് സൈബര്‍ സെല്‍ സി.പി.ഒ. ശരത്തിന്റെ പരിശോധനയില്‍ പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ഖത്തറില്‍ ഡ്രൈവര്‍ ജോലിചെയ്യുന്ന വയനാട് സ്വദേശിയായ അജ്മല്‍ (33) എന്ന ആളുമായി അടുപ്പം ഉണ്ടെന്നു മനസിലാക്കുകയും മൊെബെല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഖത്തറില്‍നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടിലും പിന്നീടു തൃശൂരിലും എത്തിയതായും മനസിലാക്കി. ഇവിടെവച്ച് അജ്മലിന്റെ സിംകാര്‍ഡ് മാറിയെങ്കിലും എസ്.എച്ച്.ഒ. അമൃത് രംഗന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരും വയനാട് ഉണ്ടെന്നു മനസിലാക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ ബത്തേരിയില്‍നിന്നും അറസ്റ്റു ചെയ്യുകയുമായിരുന്നു. തനിക്ക് 25 വയസാണുള്ളതെന്നും വിവാഹിതനല്ലെന്നും വിവാഹം കഴിച്ച് ഖത്തറിലേക്ക് കൊണ്ടുപോകാമെന്നും പറഞ്ഞാണ് അജ്മല്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചത്.

തൃശൂരില്‍നിന്നും വയനാട്ടേക്കുള്ള യാത്രയ്ക്കിടയില്‍ കോഴിക്കോടുള്ള ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. എന്നാല്‍ 33 വയസുള്ള അജ്മല്‍ വിവാഹിതനും പത്തും എട്ടും വയസുമുള്ള കുട്ടികളുടെ പിതാവുമാണ്. അജ്മലിനെ 2020ല്‍ കഞ്ചാവ് കേസില്‍ വയനാട് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വടക്കേക്കാട് പോലീസ് ഇയാള്‍ക്കെതിരേ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ. സിസില്‍ ക്രിസ്റ്റിയന്‍ രാജ്, എ.എസ്.ഐമരായ സുധാകരന്‍, ബിജു, സിവില്‍ പോലീസര്‍മാരായ സൗമ്യ, മിഥുന്‍, സുജിത്ത്, ജീന്‍ദാസ്, നിബു, രതീഷ് എന്നിവരുമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *