കല്‍പ്പറ്റ: വയനാട് ലക്കിടിയിലെ ജവഹര്‍ നവോദയ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ചികിത്സ തേടി. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂളിലെ 70 ഓളം വിദ്യാര്‍ഥികളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷ ബാധയേറ്റതായാണ് സംഭവം സംശയം. ചര്‍ദിയും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടികളെ ചികിത്സിക്കുന്നത്.



