റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതികള്‍ക്കു റസ്റ്റ്ഹൗസില്‍ മുറി: പി.ഡബ്ല്യു.ഡി. അന്വേഷണമാരംഭിച്ചു

January 28, 2023 - 9:35 pm

കൊച്ചി: കൊച്ചിയില്‍നിന്നു തട്ടിക്കൊണ്ടുപോയ യുവാവിനെ അടൂരിലെ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണമാരംഭിച്ചു. റസ്റ്റ് ഹൗസിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരന്‍ രാജീവ് ഖാന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു മുറി നല്‍കിയതെന്നു വ്യക്തമായ സാഹചര്യത്തിലാണു വകുപ്പുതല അന്വേഷണം. ഓണ്‍ ലൈന്‍ ബുക്കിങ്ങിലൂടെയാണു റസ്റ്റ് ഹൗസില്‍ മുറി അനുവദിക്കാറുള്ളത്. എന്നാല്‍, പ്രതികളില്‍ ഒരാള്‍ ജീവനക്കാരന്റെ പരിചയക്കാരനായിരുന്നു. രണ്ടുമണിക്കൂര്‍ സമയത്തേക്ക് വിശ്രമിക്കാനെന്ന പേരിലാണു മുറി നല്‍കിയത്. കൊച്ചിയില്‍നിന്നു ലഭിച്ച വിവരമനുസരിച്ച് ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നെത്തിയ അടൂര്‍ പോലീസ് അടൂരിലെ റസ്റ്റ് ഹൗസില്‍നിന്നാണു ലിബിനെ മോചിപ്പിച്ചത്. മുറിയിലുണ്ടായിരുന്ന അക്ബര്‍ ഷാനെയും വിഷ്ണുവിനെയും കസ്റ്റഡിയിലെടുത്ത് ഇന്‍ഫോ പാര്‍ക്ക് പോലീസിനു കൈമാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *