ഹാഫ് മൂണ്‍ ബേയുടെ പ്രാന്തപ്രദേശത്തുള്ള മഷ്റൂം ഫാമിലും ട്രക്കിങ് സ്ഥാപനത്തിലും ഇന്നലെ നടന്ന വെടിവയ്പ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ കസ്റ്റഡിയില്‍. ഹാഫ് മൂണ്‍ ബേ (കാലിഫോര്‍ണിയ): ഹാഫ് മൂണ്‍ ബേയുടെ പ്രാന്തപ്രദേശത്ത് നടന്ന രണ്ട് വെടിവയ്പ്പുകളില്‍ 7 പേര്‍ കൊല്ലപ്പെട്ടു. സാന്‍ഫ്രാന്‍സിസ്‌കോയിലെ മഷ്റൂം ഫാമിലും ട്രക്കിങ് സ്ഥാപനത്തിലും ഇന്നലെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ഷാവോ ചുന്‍ലി 67 കാരനായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സാന്‍ മാറ്റിയോ കൗണ്ടി സൂപ്പര്‍വൈസര്‍ ഡേവിഡ് കനേപ ട്വീറ്റ് ചെയ്തു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് 30 മൈല്‍ (48 കിലോമീറ്റര്‍) തെക്ക് നഗരമായ ഹാഫ് മൂണ്‍ ബേയുടെ പ്രാന്തപ്രദേശത്തുള്ള ഫാമിലെ നാല് പേരും ട്രക്കിംഗ് സ്ഥാപനത്തിലെ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടതെന്ന് സാന്‍ മാറ്റിയോ കൗണ്ടി ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേഴ്സ് പ്രസിഡന്റ് ഡേവ് പൈന്‍ പറഞ്ഞു. വെടിവയ്പ്പിനുള്ള കാരണം വ്യക്തമല്ല.




