റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉണർവ് 2023: വാമനപുരം ബ്ലോക്കിൽ ഭിന്നശേഷി കലാമേള

January 16, 2023 - 11:42 am

വനിത ശിശു വികസന വകുപ്പും വാമനപുരം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാ-കായിക മേള ‘ഉണർവ്വ് 2023’ ഡി.കെ മുരളി എം.എൽ.എ  ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗ്ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിൽ വിജയിച്ച 120 കുട്ടികളാണ്  പരിപാടികളിൽ  മാറ്റുരച്ചത്. നാടൻപാട്ട്, സംഘഗാനം, സിനിമാഗാനം, സിനിമാറ്റിക് ഡാൻസ്, സംഘനൃത്തം, കസേരക്കളി, ബോൾ പാസിംഗ്, ലെമൺ ആൻഡ് സ്പൂൺ, ചിത്രരചന തുടങ്ങിയവയാണ് പ്രധാന മത്സരയിനങ്ങൾ.

വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,  ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *